സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഗള്‍ഫ് മേഖലയില്‍ ഒന്നാം റാങ്ക് ഖത്തര്‍ ഡിപിഎസ് സ്‌കൂളിന്

dps modern indian school 10th toppers

ദോഹ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ശ്രദ്ധേയ നേട്ടവുമായി ദോഹ ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ തീര്‍ത്ഥ അരവിന്ദും ഗൗതമി ഗീരീഷ് വര്‍മയും. എല്ലാ രാജ്യങ്ങളിലുമുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളില്‍ ഉള്‍പ്പെട്ട ഇരുവരും ഗള്‍ഫ് മേഖലയില്‍ ഒന്നാം റാങ്കും കരസ്ഥമാക്കി. അഞ്ച് പ്രധാന വിഷയങ്ങളില്‍ 500ല്‍ 499 മാര്‍ക്കാണ് ഇരുവരം നേടിയത്.

നഴ്‌സറി മുതല്‍ ഡിപിഎസ് വിദ്യാര്‍ഥിയായ തീര്‍ത്ഥയ്ക്ക് ഐഎഎസ് ഓഫിസറാവാനാണ് മോഹം. അതേ സമയം, ഗൗതമി ഗിരീഷ് വര്‍മയ്ക്ക് മെഡിസിനിലാണ് താല്‍പ്പര്യം. സ്‌കൂളിന്റെ ഭാഗത്തു നിന്നും രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുള്ള മികച്ച പിന്തുണയാണ് പ്രതികൂല സാഹചര്യത്തിലും ഉന്നത വിജയം നേടാന്‍ തങ്ങളെ സഹായിച്ചതെന്ന് ഇരുവരും പറഞ്ഞു.