Sunday, October 24, 2021
HomeGulfQatarവാട്ട്‌സാപ്പിലൂടെ മയക്കുമരുന്ന് വില്‍പ്പന; ഖത്തറില്‍ പ്രവാസിക്ക് അഞ്ചുവര്‍ഷം തടവ്

വാട്ട്‌സാപ്പിലൂടെ മയക്കുമരുന്ന് വില്‍പ്പന; ഖത്തറില്‍ പ്രവാസിക്ക് അഞ്ചുവര്‍ഷം തടവ്

ദോഹ: വാട്ട്സ്ആപ്പിലൂടെ മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രവാസിക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി അഞ്ചുവര്‍ഷം തടവ് വിധിച്ചു. 32 പാക്കറ്റ് ഹാഷിഷും നാഡീവ്യൂഹത്തെ ചികിത്സിക്കാനുള്ള 70 ഗുളികകളുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. അപകടകരമായ സൈക്കോആക്ടീവ് വിഭാഗത്തില്‍ പെടുത്തിയ ഗുളികയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. പ്രതിക്ക് അഞ്ചു വര്‍ഷം ജയില്‍ശിക്ഷയ്ക്കു പുറമെ 200,000 റിയാല്‍ പിഴയും കോടതി വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയായാല്‍ നാടുകടത്തും.

പ്രതി ഖത്തറിനു പുറത്തുള്ള മയക്കുമരുന്ന് കച്ചവടക്കാരനെ വാട്ട്സാപ്പിലൂടെയാണ് ബന്ധപ്പെട്ടത്. മയക്കുമരുന്ന് ഒളിപ്പിച്ചു വച്ച സ്ഥലം ലൊക്കേഷന്‍ മാപ്പ് ഉപയോഗിച്ച് വാട്ട്സ്ആപ്പിലൂടെ അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി അവിടെയെത്തി മയക്കുമരുന്ന് കണ്ടെത്തുകയും വാട്ട്സാപ്പ് വഴി തന്നെ ഇത് വില്‍പന നടത്തുകയുമായിരുന്നു.

Most Popular