Friday, August 12, 2022
HomeNewsKeralaഖത്തറില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്ന് കോടികളുടെ മയക്കുമരുന്ന് പിടികൂടി

ഖത്തറില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്ന് കോടികളുടെ മയക്കുമരുന്ന് പിടികൂടി

കൊച്ചി: ദോഹയില്‍ നിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍ നിന്ന് കോടികള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തിലെത്തിയ സിംബാബ്വെ സ്വദേശിനി ഷാരോണ്‍ ഷിങ്പാസെ എന്ന യാത്രക്കാരിയില്‍ നിന്നാണ് മൂന്നര കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്. കൊച്ചി വഴി ബംഗളൂരുവിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി.

കൊക്കെയ്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്നാണ് നിഗമനം. പ്രതിയെ കേന്ദ്ര നാര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറി. വിമാനത്താവളത്തില്‍ ബാഗേജ് പരിശോധിക്കുന്നതിനിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
മയക്കുമരുന്ന് ബംഗളുരുവില്‍ എത്തിച്ച് വിതരണം നടത്താനായിരുന്നു പദ്ധതിയെന്നാണ് സൂചന. ബംഗളൂരു കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മയക്കുമരുന്ന്, പെണ്‍വാണിഭ സംഘങ്ങള്‍ വ്യാപകമാവുന്നതായി അടുത്ത കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നു.

 

Most Popular