സംഗീത മഴ പെയ്തിറങ്ങിയ ധ്വനി 2020

dwani

ദോഹ: കായംകുളം എംഎസ്എം കോളേജ് അലുംനി സംഘടിപ്പിച്ച ധ്വനി 2020 സംഗീത ആസ്വാദകര്‍ക്ക് വേറിട്ടഅനുഭവമായി. ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ഖത്തറില്‍ ചലച്ചിത്ര പിന്നണിഗായകന്‍ കെ എസ് ഹരിശങ്കര്‍, പിന്നണി ഗായിക നേഹ വേണുഗോപാല്‍, വയലിനിസ്റ്റ് ബാലു തുടങ്ങിയവര്‍ കാണികളെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ചു.

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി സെക്രട്ടറി ഡോക്ടര്‍ സോനാ സോമന്‍ ഐഎഫ്എസ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രായോജകരായ എംജി കാറിന്റെ ബ്രാന്‍ഡ് മാനേജര്‍ താമര്‍ ഹസന്‍, എം എസ് കോളജ് അലുംനി പ്രസിഡന്റ് അരുണ്‍ എസ് പിള്ള, ജനറല്‍ സെക്രട്ടറി ഷെഫി വൈശ്യനാടം, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഊഫ് എന്നിവര്‍ സംസാരിച്ചു.

വിശിഷ്ടാതിഥികള്‍ ആയ ഡോ: സോന സോമന്‍, ഗായകന്‍ കെ കെ എസ് ഹരിശങ്കര്‍, ഗായകന്‍ വേണുഗോപാല്‍, വയലിനിസ്റ്റ് ബാലു, ചാനല്‍ പാര്‍ട്ണര്‍ മീഡിയ വണ്ണിന്റെ ഖത്തര്‍ ബ്യൂറോ ചീഫ് സൈഫുദ്ദീന്‍, റേഡിയോ പാര്‍ട്ണര്‍ 91.7 എഫ്എം റേഡിയോ സുനോയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ സന്തോഷ് പാലി, ധ്വനിയുടെ കൊറിയോഗ്രാഫര്‍ കലാമണ്ഡലം സിനി, മ്യൂസിക് കമ്പോസര്‍ മുഹമ്മദ് സാലിഹ് എന്നിവര്‍ക്കുള്ള സ്‌നേഹാദരം എംഎസ്എം കോളജ് അലുംനി എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അബ്ദുല്‍റസാഖ്, ഹാഷിര്‍ ഹബീബുള്ള, പ്രവീണ്‍ ഷേണായി, ബിഎം ഫാസില്‍, ഷൈജു ധമനി, സിറാജ് അബൂബക്കര്‍, അസിം എന്നിവര്‍ സമ്മാനിച്ചു.