Sunday, November 28, 2021
HomeNewsfeedഖത്തറില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസ്മുറിയില്‍ മയക്ക ഗുളിക നല്‍കിയെന്ന്; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഖത്തറില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസ്മുറിയില്‍ മയക്ക ഗുളിക നല്‍കിയെന്ന്; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: ഖത്തറിലെ ഒരു സ്‌കൂളില്‍ അധ്യാപകന്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് മയക്ക ഗുളികകള്‍ നല്‍കിയെന്ന രക്ഷിതാവിന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം.

സ്വകാര്യ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഗുളിക നല്‍കിയതായി ഒരു മാതാവിന്റെ പരാതി ലഭിച്ച ഉടന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്- വിദ്യാഭ്യാസ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

നൗറിഎച്ച് എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ഒരു രക്ഷിതാവ് സംഭവം വെളിപ്പെടുത്തിയത്. കുട്ടികളുടെ പരീക്ഷാ പേടി അകറ്റാനെന്ന പേരില്‍ ഖത്തറിലെ ഒരു സ്വകാര്യ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് മയക്ക ഗുളികകള്‍ നല്‍കി എന്നാണ് അതില്‍ പറയുന്നത്. മന്ത്രാലയത്തെയും രണ്ട് പ്രമുഖ അറബ് മാധ്യമങ്ങളെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്.

രക്ഷിതാവ് വിദ്യാഭ്യാസ മന്ത്രാലയത്തിന് നേരിട്ട് പരാതി നല്‍കിയതായും അറബ് മാധ്യമം റിപോര്‍ട്ട് ചെയ്തു.
ALSO WATCH

Most Popular