Wednesday, May 18, 2022
HomeNewsfeedഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ആദ്യമായി ഈജിപ്ത് എയര്‍ ഖത്തറില്‍ ഓഫിസ് തുറന്നു

ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ആദ്യമായി ഈജിപ്ത് എയര്‍ ഖത്തറില്‍ ഓഫിസ് തുറന്നു

ദോഹ: ഈജിപ്ത് ദേശീയ വിമാന കമ്പനിയായ ഈജിപ്ത് എയര്‍ ഖത്തറില്‍ ഓഫിസ് തുറന്നു. ഗള്‍ഫ് പ്രതിസന്ധിക്കു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

ഖത്തര്‍ തലസ്ഥാനത്ത് നടന്ന അറബ് വിമാ കമ്പനികളുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഈജിപത് എയര്‍ ഓഫിസ് തുറക്കുന്ന പ്രഖ്യാപനം നടത്തിയത്. കമ്പനി ചെയര്‍മാന്‍ അംറ് അബൂ എല്‍ ഇനെയ്ന്‍, ഖത്തര്‍ എയര്‍വേസ് സിഇഒ അക്ബര്‍ അല്‍ ബാക്കിര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

സപ്തംബറില്‍ ഈജിപ്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് അഷ്‌റഫ് നോവിയര്‍ ഖത്തര്‍ സന്ദര്‍ശിച്ച് കരാര്‍ ഒപ്പിട്ടിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.

Most Popular