Saturday, October 1, 2022
HomeGulfQatarഹോം ക്വാറന്റീനിലുള്ളവര്‍ക്ക് സഹായകമായി ഇഹ്തിറാസ് ആപ്പില്‍ പുതിയ ഫീച്ചര്‍

ഹോം ക്വാറന്റീനിലുള്ളവര്‍ക്ക് സഹായകമായി ഇഹ്തിറാസ് ആപ്പില്‍ പുതിയ ഫീച്ചര്‍

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് സഹായകമാവുന്ന വിധത്തില്‍ ഇഹ്തിറാസ് ആപ്പില്‍ സപ്തംബര്‍ മധ്യം മുതല്‍ പുതിയ ഫീച്ചര്‍ നിലവില്‍ വരും. നാഷനല്‍ അഡ്രസില്‍ ലിസ്റ്റ് ചെയ്ത ബ്ലൂ പ്ലേറ്റ് ഇല്ലാത്ത ലൊക്കേഷനില്‍ താമസിക്കുന്നവര്‍ക്കും നിലവില്‍ തങ്ങളുടെ താമസ സ്ഥലമായി രജിസ്റ്റര്‍ ചെയ്തത് അല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ക്വാറന്റീന്‍ ലൊക്കേഷന്‍ അടയാളപ്പെടുത്തുന്നതിന് മാപ്പ് ഉപയോഗിക്കാവുന്ന സംവിധാനമാണ് പുതുതായി ചേര്‍ക്കുന്നത്.

ഹോം ക്വാറന്റീന്റെ ലൊക്കേഷന്‍ ഒരു തവണ മാത്രമേ സെലക്ട് ചെയ്യാനാവൂ. ഒരു തവണ സെലക്ട് ചെയ്താല്‍ ക്വാറന്റീന്‍ സമയത്തുടനീളം ലൊക്കേഷന്‍ ഒപ്ഷന്‍ ലോക്ക്ഡ് ആയിരിക്കും. ഖത്തറിലെ ജനങ്ങളെ കോവിഡില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ഇഹ്തിറാസ് പ്രധാന പങ്കു വഹിക്കുന്നതായി ഇഹ്തിറാസ് ജോയിന്റ് ടാസ്‌ക്ക് ഫോഴ്‌സ് കമ്മിറ്റി മേധാവി ഡോ. യൂസുഫ് അല്‍ മസ്ലമാനി പറഞ്ഞു.

Ehteraz to introduce new feature to help people in home quarantine

Most Popular