Saturday, October 1, 2022
HomeNewsfeedകൂടുതല്‍ ഫീച്ചറുകളുമായി ഇഹ്തിറാസ് ആപ്പ് അപ്‌ഡേറ്റ് ചെയ്തു

കൂടുതല്‍ ഫീച്ചറുകളുമായി ഇഹ്തിറാസ് ആപ്പ് അപ്‌ഡേറ്റ് ചെയ്തു

ദോഹ: ഖത്തറിന്റെ കോവിഡ് മുന്‍കരുതല്‍ ആപ്പായ ഇഹ്തിറാസില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി. വ്യക്തികളുടെ ഹെല്‍ത്ത് കാര്‍ഡ് നമ്പര്‍, അവസാനം കോവിഡ് ടെസ്റ്റ് നടത്തിയ തിയ്യതി, അതിന്റെ ഫലം തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രോഗം ഭേദമായവര്‍ക്ക് അതിന്റെ തിയ്യതി, രോഗം ബാധിച്ച തിയ്യതി, രോഗം വന്ന് എത്ര ദിവസമായി തുടങ്ങിയ വിവരങ്ങളുമുണ്ടാവും. പല മേഖലകളിലും കോവിഡ് ഭേദമായവര്‍ക്ക് വാക്‌സിന്‍ എടുത്തവരുടെ അതേ ഇളവുകള്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ അപ്‌ഡേറ്റ്.

ഹെല്‍ത്ത് സ്റ്റാറ്റസ് പഴയതു പോല തന്നെ ആപ്പിന്റെ സ്റ്റാറ്റസ് പേജില്‍ ക്യൂആര്‍ കോഡ് ആയാണ് കാണിക്കുക. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ക്യൂആര്‍ കോഡിന് ചുറ്റും സ്വര്‍ണ നിറത്തിലുള്ള ഫ്രെയിം ഉണ്ടാവും.

Most Popular