ദോഹ: ഖത്തര്‍ മന്ത്രാലയങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കുമുള്ള ഈദുല്‍ ഫിത്തര്‍ അവധി 19ന് ആരംഭിച്ച് 27ന് അവസാനിക്കും. പെരുന്നാള്‍ അവധി കഴിഞ്ഞ് 30 മുതല്‍ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും.
ഖത്തര്‍ സെന്‍ട്രല്‍ ബാങ് (QCB), ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അഥോറിറ്റി (QFMA) എന്നിവയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (QCB), ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ദിവസങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിക്കും.