Wednesday, November 30, 2022
HomeNewsfeedഖത്തറില്‍ ഈദ് ഇശല്‍ നിലാവ് ബുധനാഴ്ച്ച

ഖത്തറില്‍ ഈദ് ഇശല്‍ നിലാവ് ബുധനാഴ്ച്ച

ദോഹ: ഐസിസിയും തിരുവനന്തപുരം റെസിഡന്‍സ് അസോസിയേഷന്‍ ഖത്തറും(ട്രാഖ്) സംയുക്തമായി ഈദ് ഇശല്‍ നിലാവ് സംഘടിപ്പിക്കുന്നു. ബുധനാഴ്ച്ച വൈകീട്ട് 7 മണി മുതല്‍ ഐസിസി ആശോക ഹാളിലാണ് പരിപാടി. മാപ്പിളപ്പാട്ട്, ഗസല്‍, കവാലി, സിനിമാ ഗാനം, ഡാന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്ന പരിപാടിയില്‍ ഖത്തറിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരിമിതമായ കാണികളെയാണ് അനുവദിക്കുക. പരിപാടി ഐസിസിയുടെയും ട്രാക്കിന്റെയും ഫേസ്ബുക്ക് പേജിലൂടെ ലൈവ് സംപ്രേക്ഷണം ചെയ്യും.

ഈദ് ഇശല്‍നിലാവിന്റെ ഫ്‌ളെയര്‍ പ്രകാശനം ഐസിസി അശോക ഹാളില്‍ ഐസിസി പ്രസിഡന്റ് പി എന്‍ ബാബു രാജനും ട്രാക്ക് പ്രസിഡന്റ് റഹ്‌മത്തുല്ലയും ചേര്‍ന്ന് നിര്‍വഹിച്ചു. ഐസിസി, ട്രാഖ് ഭാരവാഹികള്‍ സംബന്ധിച്ചു.
ALSO WATCH

 

Most Popular