Sunday, October 24, 2021
HomeGulfQatarപരിസ്ഥിതി ഗതാഗതത്തിന് തിളക്കം കൂട്ടാന്‍ ഇലക്ട്രോണിക് ട്രാക്ടറുകളും; പൂര്‍ണമായും ഖത്തര്‍ നിര്‍മിത ഇ- ട്രാക്ടറുകള്‍ ഹമദ്...

പരിസ്ഥിതി ഗതാഗതത്തിന് തിളക്കം കൂട്ടാന്‍ ഇലക്ട്രോണിക് ട്രാക്ടറുകളും; പൂര്‍ണമായും ഖത്തര്‍ നിര്‍മിത ഇ- ട്രാക്ടറുകള്‍ ഹമദ് തുറമുഖത്ത്‌

ദോഹ: ഖത്തറിലെ പരിസ്ഥിതി ഗതാതഗ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ണമായും ഖത്തര്‍ നിര്‍മിത ഇലക്ട്രോണിക് ട്രാക്ടറുകള്‍ ഹമദ് തുറമുഖത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഹമദ് തുറമുഖത്തെ ക്യു ടെര്‍മിനല്‍സിലാണ് പുതിയ വൈദ്യുതി ട്രാക്ടറുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. റാസ് ബൂഫൊണ്ടാസ് ഫ്രീ സോണില്‍ അസംബിള്‍ ചെയ്ത വൈദ്യുതി ട്രാക്ടറുകളാണ് കഴിഞ്ഞ ദിവസം ദോഹ തുറമുഖം മാനേജ്‌മെന്റിന് കൈമാറിയത്. രാജ്യത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ തദ്ദേശീയ സാങ്കേതിക സഹായം ഉറപ്പു വരുത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രോണിക് ട്രാക്ടറുകള്‍ ആവിഷ്‌കരിച്ചതെന്ന് ഖത്തര്‍ ഗതാഗത മന്ത്രി ജാസിം സൈഫ് അല്‍ അഹമ്മദ് അല്‍ സുലൈത്തി ചൂണ്ടിക്കാട്ടി.

Most Popular