ദോഹ: 2021-2022 വര്‍ഷം ആദ്യ സെമസ്റ്ററിന്റെ അവസാന ടേം പരീക്ഷ കോവിഡ് മൂലം എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരമൊരുക്കി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് 2022 ജനുവരി 18ന് സപ്ലിമെന്റ് പരീക്ഷ എഴുതാന്‍ അവസരം നല്‍കി.
കോവിഡ് ബാധിച്ചത് മൂലമോ ക്വാറന്റീനില്‍ ആയത് മൂലമോ 12ാം തരം പരീക്ഷ എഴുതാന്‍ സാധിക്കാത്ത കുട്ടികളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രാലയം സര്‍ക്കാര്‍, സ്വകാര്യ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
പരീക്ഷാ ദിവസം വിദ്യാര്‍ഥിക്ക് കോവിഡ് ബാധയുണ്ടായിരുന്നു എന്നോ അല്ലെങ്കില്‍ ക്വാറന്റീനില്‍ ആയിരുന്നു എന്നോ ഉള്ളതിന് ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റ് സ്‌കൂളുകള്‍ സ്റ്റുഡന്റ് അസസ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റിലെ സെക്കന്ററി സര്‍ട്ടിഫിക്കറ്റ് കണ്‍ട്രോളിലേക്ക് അയക്കണം.