Monday, October 25, 2021
HomeNewsfeedഖത്തറില്‍ നല്‍കുന്ന വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി ഇംഗ്ലണ്ട്; ക്വാറന്റീന്‍ ഒഴിവാകും

ഖത്തറില്‍ നല്‍കുന്ന വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കി ഇംഗ്ലണ്ട്; ക്വാറന്റീന്‍ ഒഴിവാകും

ദോഹ: അന്താരാഷ്ട്ര യാത്രാ നയത്തില്‍ മാറ്റം വരുത്തി ഇംഗ്ലണ്ട്. റെഡ്, ആംബര്‍, ഗ്രീന്‍ കാറ്റഗറി മാറ്റി രാജ്യങ്ങളെ മുഴുവന്‍ ഒറ്റ പട്ടികയിലേക്കു മാറ്റി. ഇതു പ്രകാരം ഖത്തറില്‍ നല്‍കുന്ന വാക്‌സിനുകള്‍ക്ക് ഒക്ടോബര്‍ 4 മുതല്‍ ഇംഗ്ലണ്ട് അംഗീകാരം നല്‍കുമെന്ന് ഖത്തറിലെ ബ്രിട്ടീഷ് അംബാസഡര്‍ ജോണ്‍ വില്‍ക്‌സ് സിഎംജി അറിയിച്ചു.

ഇതോട് കൂടി ഖത്തറില്‍ നിന്നുള്ള ഭൂരിഭാഗം യാത്രക്കാര്‍ക്കും ഇംഗ്ലണ്ടിലെത്തിയാല്‍ ക്വാറന്റീന്‍ വേണ്ടിവരില്ല. ഒക്ടോബര്‍ 4 രാവിലെ 4 മുതലാണ് പുതിയ നയം നിലവില്‍ വരിക. ഓക്‌സ്ഫഡ് ആസ്ട്രസെനക, ഫൈസര്‍ ബയോണ്‍ടെക്, മോഡേണ, ജാന്‍സന്‍ വാക്‌സിനുകള്‍ക്കാണ് അംഗീകാരം. ആസ്‌ത്രേലിയ, ആന്റിഗ്വ, ബര്‍ബുഡ, ബാര്‍ബഡോസ്, ബഹ്‌റൈന്‍, ബ്രൂണെ, കാനഡ, ഡൊമിനിക്ക, ഇസ്രായേല്‍, ജപ്പാന്‍, കുവൈത്ത്, മലേഷ്യ, ന്യൂസിലന്റ്, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ തായ്‌വാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല.

Most Popular