Thursday, December 2, 2021
HomeGulfQatarഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ചെക്കിങ് പോയിന്റുകള്‍ ഒഴിവാക്കി

ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ചെക്കിങ് പോയിന്റുകള്‍ ഒഴിവാക്കി

ദോഹ: ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് അകത്തേക്കും പുറത്തേക്കും പോകുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക ചെക്കിങ് പോയിന്റുകള്‍ ഒഴിവാക്കി. ഖത്തറിലെ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കുന്നതോടെയാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഇളവ്.

അതേ സമയം, ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ മാസ്‌ക്ക് ധരിക്കുന്നതും ബസ്സുകളുടെ പകുതി സീറ്റീല്‍ മാത്രം യാത്രക്കാരെ കയറ്റുന്നതും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതും തുടരണം. വലിയ തോതില്‍ വൈറസ് വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഡസ്ട്രില്‍ ഏരിയയില്‍ രണ്ട് മാസത്തിലേറെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഘട്ടംഘട്ടമായി ഇളവ് അനുവദിക്കുകയായിരുന്നു.

Entry and exit points to and from the Industrial Area cancelled from tomorrow


 

Most Popular