ചൊവ്വാഴ്ച്ച ഖത്തറിന്റെ ആകാശം ഉല്‍ക്കാവര്‍ഷത്തില്‍ പ്രഭാപൂരിതമാവും

Eta Aquarid meteor shower to light up Qatar sky

ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള ഉത്തരാര്‍ധ ഗോളത്തില്‍ ചൊവ്വാഴ്ച്ച രാത്രി ഉല്‍ക്കാ വര്‍ഷം ദൃശ്യമാവുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ചൊവ്വാഴ്ച്ച വൈകീട്ട് മുതല്‍ ബുധനാഴ്ച്ച പുലര്‍ച്ചെവരെയാണ് ഇടിഎ അക്വാരിഡ് എന്ന ഉല്‍ക്കകള്‍ പതിക്കുക. മണിക്കൂറില്‍ 50 ഉല്‍ക്കകള്‍ വരെ പതിക്കുന്നതിനാല്‍ ഭൂമിയില്‍ നിന്ന് നല്ലൊരു കാഴ്ച്ചാപൂരമായിരിക്കും ഇത് സമ്മാനിക്കുക. എല്ലാ വര്‍ഷവും ഏപ്രില്‍ 19 മുതല്‍ മെയ് 28 വരെയുള്ള കാലയളവിലാണ് ഇടിഎ അക്വാരിഡ് ഉല്‍ക്കാവര്‍ഷമുണ്ടാവുക. മെയ് 5 രാത്രിയോടെ ഇത് മൂര്‍ധന്യത്തിലെത്തുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശ്ശാസ്ത്രജ്ന്‍ ഡോ. ബഷീര്‍ മര്‍സൂഖി പറഞ്ഞു.

തെളിഞ്ഞ ആകാശത്ത് വെളിച്ചമില്ലാത്ത സ്ഥലത്ത് നിന്നാണ് ഉല്‍ക്കാപതനം ശരിയായ രീതിയില്‍ കാണാനാവുക. ഇതിന് പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. ചൊവ്വാഴ്ച്ച അര്‍ധരാത്രി മുതല്‍ തെക്കു-കിഴക്ക് ചക്രവാളത്തിലാണ് ഉല്‍ക്കാപതനം കാണാനായി നോക്കേണ്ടത്.

ഹാലി വാല്‍നക്ഷത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഇടിഎ അക്വാരിഡ് ഉല്‍ക്കാവര്‍ഷമായി ദൃശ്യമാവുന്നത്. 76 വര്‍ഷത്തിലൊരിക്കലാണ് ഹാലിയുടെ വാല്‍നക്ഷത്രത്തെ ഭൂമിയില്‍ നിന്് കാണാനാവുക. 1986ലാണ് ഇത് അവസാനമായി ദൃശ്യമായത്. ഇനി 2062 വരെ കാ്ത്തിരിക്കണം.

Eta Aquarid meteor shower to light up Qatar sky