Saturday, October 1, 2022
HomeGulfQatarഖത്തർ 2022 ലോകകപ്പ് ആരാധകർക്ക് അനന്തമായ പരിപാടികളുമായി 'ലിവ് ഇറ്റ് ഓൾ ഇൻ ഖത്തർ'

ഖത്തർ 2022 ലോകകപ്പ് ആരാധകർക്ക് അനന്തമായ പരിപാടികളുമായി ‘ലിവ് ഇറ്റ് ഓൾ ഇൻ ഖത്തർ’

ദോഹ : ഫിഫ ലോകകപ്പ് ഖത്തർ 2022 വേളയിൽ ലോകമെമ്പാടുമുള്ള ആരാധകർക്കായി സാംസ്കാരികവും സാഹസികവുമായ പരിപാടികൾക്ക് പുറമെ നിരവധി വിനോദങ്ങളുമായി ഖത്തർ. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പുറത്തിറക്കിയ ‘ലിവ് ഇറ്റ് ഓൾ ഇൻ ഖത്തർ’ എന്ന വിശദമായ ബ്രോഷറിലാണ് ടൂർണമെന്റിൽ ഖത്തർ നടപ്പിലാക്കാനൊരുങ്ങുന്ന പരിപാടികളുടെ പട്ടികയുള്ളത്. പരിപാടികളുടെ സ്വഭാവം, സ്ഥലം, തീയതി, സമയം, പ്രവേശനം, അടുത്തുള്ള മെട്രോ സ്റ്റേഷൻ തുടങ്ങിയ വിശദാംശങ്ങളും ബ്രോഷറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിപാടികളെ വിനോദ സ്ഥലങ്ങൾ, മെഗാ ആകർഷണങ്ങൾ, സാംസ്കാരിക പരിപാടികൾ, സാഹസിക പരിപാടികൾ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

ബ്രോഷർ പ്രകാരം 3,000ത്തിലധികം റെസ്റ്റോറന്റുകൾ, 560 കിലോമീറ്റർ തീരപ്രദേശം, 12 പുരാവസ്തു സ്ഥലങ്ങൾ, ലോകത്തിലെ ഏറ്റവും നീളം കൂടിയ 33 കിലോമീറ്റർ ദൂരമുള്ള സൈക്കിൾ പാത, 30 ഷോപ്പിംഗ് മാളുകൾ, 23 മ്യൂസിയങ്ങൾ എന്നിവയെല്ലാം ഖത്തറിന് സ്വന്തമാണ്. കൂടാതെ 2022 ഫിഫ ലോകകപ്പ് ഖത്തർ സ്റ്റേഡിയങ്ങളിലെ ഏറ്റവും വിദൂരത്തുള്ള സ്റ്റേഡിയങ്ങൾ തമ്മിലുള്ള ദൂരം 75 കിലോമീറ്റർ മാത്രമാണ്.

Most Popular