Monday, October 25, 2021
HomeNewsfeedപഴയനോട്ടുകള്‍ ജൂലൈ 1ന് മുമ്പ് കൈമാറണമെന്ന് ഓര്‍മിപ്പിച്ച് ഖത്തറിലെ ബാങ്കുകള്‍

പഴയനോട്ടുകള്‍ ജൂലൈ 1ന് മുമ്പ് കൈമാറണമെന്ന് ഓര്‍മിപ്പിച്ച് ഖത്തറിലെ ബാങ്കുകള്‍

ദോഹ: ഖത്തറില്‍ പഴയ നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള കാലാവധി ജൂലൈ 1ന് അവസാനിക്കും. കാലാവധി അവസാനിക്കും മുമ്പ് പഴയ നോട്ടുകള്‍ നല്‍കി പുതിയ നോട്ടുകള്‍ കരസ്ഥമാക്കാന്‍ ശ്രദ്ധിക്കണമെന്ന് ഖത്തറിലെ ബാങ്കുകള്‍ ഓര്‍മിപ്പിച്ചു.

പഴയ നോട്ടുകള്‍ ബാങ്കുകളുടെ എടിഎമ്മുകളിലും നിക്ഷേപിക്കാവുന്നതാണ്. എടിഎമ്മുകളിലും ഐടിഎമ്മുകളിലും ബള്‍ക്ക് ഡെപോസിറ്റ് മെഷീനുകളിലും പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ഖത്തര്‍ നാഷനല്‍ ബാങ്ക് ട്വിറ്ററില്‍ അറിയിച്ചു.

2020 ഡിസംബര്‍ 18ന് ആണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അഞ്ചാം സീരീസില്‍ പെട്ട പുതിയ ഖത്തര്‍ റിയാല്‍ പുറത്തിറക്കിയത്. പഴയ നോട്ടുകള്‍ക്ക് തിരിച്ചുനല്‍കി പുതിയ നോട്ടുകള്‍ സ്വീകരിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിരുന്നു.

നോട്ടുകള്‍ കൈമാറുന്നതിനുള്ള തിയ്യതി ജൂലൈ 1 വരെ നീട്ടിയതായി ഫെബ്രുവരിയിലാണ് അറിയിച്ചത്. ജൂലൈ 1ന് ശേഷം നാലാം സീരിസില്‍ പെട്ട പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാവും. ജൂലൈ 1ന് ശേഷം 10 വര്‍ഷം വരെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് നോട്ട് മാറിയെടുക്കാവുന്നതാണ്.
ALSO WATCH

Most Popular