Sunday, December 4, 2022
HomeGulfQatarഖത്തറിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ സൗജന്യമായി ഐഡി കാര്‍ഡിലെ പ്രൊഫഷന്‍ മാറ്റാം

ഖത്തറിലെ പ്രവാസികള്‍ക്ക് ഇനി മുതല്‍ സൗജന്യമായി ഐഡി കാര്‍ഡിലെ പ്രൊഫഷന്‍ മാറ്റാം

ദോഹ: ഖത്തറില്‍ പ്രവാസികള്‍ക്ക് ഐഡി കാര്‍ഡിലെ പ്രൊഫഷന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി മാറ്റാം. ആവശ്യമായ രേഖകള്‍ അറ്റാച്ചുചെയ്തുകൊണ്ട് ഐഡി കാര്‍ഡിലെ തൊഴില്‍ ശീര്‍ഷകം (job title) മാറ്റാമെന്ന് ഖത്തര്‍ ഇ-ഗവണ്‍മെന്റ് വെബ്‌സൈറ്റായ ഹുകൂമി അറിയിച്ചു.

തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ‘സേവനങ്ങള്‍’ (services) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ‘ഇലക്ട്രോണിക് സര്‍വീസസ് ആന്റ് ഫോംസ്’ എന്ന ലിങ്കിലൂടെ മാറ്റത്തിനായി അപേക്ഷിക്കാം. അതിനു ശേഷം ‘എംപ്ലോയ്‌മെന്റ് അഡ്മിനിസ്ട്രേഷന്‍’ എന്ന ലിങ്ക് വഴി ‘തൊഴില്‍ ഭേദഗതി അഭ്യര്‍ത്ഥന’ (Job Amendment Request) സേവനം തെരഞ്ഞെടുക്കുക. ശേഷം ‘അപ്ലൈ’ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആവശ്യമായ രേഖകള്‍ നല്‍കുക.

തൊഴില്‍ മാറ്റത്തിന് അപേക്ഷിക്കുന്നതിനായി സ്പോണ്‍സറുടെ ഐ.ഡി കാര്‍ഡിന്റെ പകര്‍പ്പ്, അപേക്ഷകന്റെ ഐ.ഡി കാര്‍ഡ് പകര്‍പ്പ്, മുന്‍സിപ്പാലിറ്റി ലൈസന്‍സിന്റെ പകര്‍പ്പ്, കൊമേഴ്ഷ്യല്‍ രജിസ്ട്രേഷന്റെ പകര്‍പ്പ്, ബന്ധപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവയോടൊപ്പം തൊഴില്‍ കരാറിന്റെയും വൈദ്യുതി ബില്ലിന്റെയും പകര്‍പ്പുകളും ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും സമര്‍പ്പിക്കണം.

Most Popular