Sunday, December 4, 2022
HomeGulfQatarഇസ്തിമാറ പുതുക്കാന്‍ ആഗസ്ത് 1 മുതല്‍ പരിശോധന നിര്‍ബന്ധം; ഖത്തറിലെ ഫഹസ് കേന്ദ്രങ്ങള്‍ ആഗസ്ത് 9...

ഇസ്തിമാറ പുതുക്കാന്‍ ആഗസ്ത് 1 മുതല്‍ പരിശോധന നിര്‍ബന്ധം; ഖത്തറിലെ ഫഹസ് കേന്ദ്രങ്ങള്‍ ആഗസ്ത് 9 മുതല്‍ തുറക്കും

ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഖത്തറിലെ എല്ലാ ഫഹസ് വാഹന പരിശോധനാ കേന്ദ്രങ്ങളും ആഗസ്ത് 9 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതരുടെ അറിയിപ്പ്. രാജ്യത്തെ എണ്ണ വിതരണ കമ്പനിയായ വുഖൂദ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫഹസ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത് വൈകും.

വാഹനങ്ങള്‍ക്ക് നേരിട്ടുള്ള പരിശോധന കൂടാതെ ഇസ്തിമാറ(രജിസ്‌ട്രേഷന്‍) പുതുക്കി നല്‍കുന്ന ഇളവ് ആഗസ്ത് 1 മുതല്‍ അവസാനിക്കും. ജൂലൈ 31ന് ശേഷം ഓണ്‍ലൈനായി വാഹന പരിശോധനക്കായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഫഹസ് സെന്ററുകളില്‍ പൂര്‍ണമായും പരിശോധനക്ക് വിധേയമാക്കും. നേരത്തേ ഇന്‍ഡ്ട്രിയല്‍ ഏരിയയില്‍ പരിശോധിച്ചിരുന്ന ഹെവി വാഹനങ്ങള്‍ അല്‍ മസ്‌റൂഅയിലെ ഫഹസ് കേന്ദ്രത്തില്‍ പരിശോധിക്കും.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇസ്തിമാറ പുതുക്കുന്ന വാഹനങ്ങള്‍ക്ക് ഏതാനും മാസങ്ങളായി സാങ്കേതിക പരിശോധന ഒഴിവാക്കിയിരുന്നു.

FAHES Centers to resume vehicle inspections next month


 

Most Popular