ദോഹ: ഇസ്തിമാറ പുതുക്കുന്നതിനുള്ള വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളുടെ(ഫഹസ് സെന്റര്‍) സേവനം നിര്‍ത്തിവച്ചിട്ടില്ലെന്ന് വുഖൂദ് അറിയിച്ചു. ഖത്തറില്‍ ബുധനാഴ്ച്ച പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് സംബന്ധമായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
2020 ആഗസ്തില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാഹന പരിശോധനയില്‍ ഏതാനും മാസത്തേക്ക് ഇളവ് നല്‍കിയിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് പുതിയ പ്രചാരണം.
അതേ സമയം, സീലൈനിലെ അല്‍ മീറയ്ക്ക് സമീപമുള്ള മൊബൈല്‍ ഫഹസ് സെന്ററിന്റെ സേവനം നിര്‍ത്തിവച്ചതായി വുഖൂദ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു.
ALSO WATCH