ദോഹ: സീലൈനില്‍ അല്‍മീറയ്ക്ക് സമീപമുള്ള ഫഹസ് മൊബൈല്‍ സ്റ്റേഷന്‍ അടച്ചതായി വുഖൂദ് അറിയിച്ചു. ഇന്ന്(വ്യാഴം) മുതല്‍ തീരുമാനം നടപ്പില്‍ വരും. ഉപഭോക്താക്കള്‍ ഉചിതമായ മറ്റ് സ്ഥിരം ഫഹസ് പരിശോധനാ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നും വുഖൂദ് ട്വിറ്ററില്‍ അറിയിച്ചു. ലൈറ്റ് വെഹിക്കിളുകളുടെയും ക്വാഡ്‌സിന്റെയും പരിശോധനയാണ് സീലൈനിലെ മൊബൈല്‍ സ്‌റ്റേഷനില്‍ നടന്നിരുന്നത്.