Saturday, October 23, 2021
HomeNewsfeedഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാഹന പരിശോധനാ കേന്ദ്രം ചൊവ്വാഴ്ച്ച തുറക്കും

ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാഹന പരിശോധനാ കേന്ദ്രം ചൊവ്വാഴ്ച്ച തുറക്കും

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലൈറ്റ് വെഹിക്കിള്‍ വാഹന പരിശോധനാ കേന്ദ്രം(ഫഹസ്) ജൂണ്‍ 8 ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കുമെന്ന് വുഖൂദ്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയായിരിക്കും പ്രവര്‍ത്തി സമയം. വൈകീട്ട് 5.30ന് ഗേറ്റ് ക്ലോസ് ചെയ്യും.

മിസൈമീര്‍, വാദി അല്‍ ബനാത്ത് ബ്രാഞ്ചുകളുടെ പ്രവര്‍ത്തി സമയം ദീര്‍ഘിപ്പിച്ചതായും വുഖൂദ് അറിയിച്ചു. ബുധനാഴ്ച്ച മുതല്‍ രാവിലെ 6 മുതല്‍ അര്‍ധരാത്രി 12 വരെയായിരിക്കും ഈ രണ്ട് ബ്രാഞ്ചുകളുടെയും പ്രവര്‍ത്തി സമയം. രാത്രി 11.30ന് ഗേറ്റ് ക്ലോസ് ചെയ്യും.

Most Popular