ദോഹ: 29ാമത് ടോട്ടല്‍ സിഎഎഫ് സൂപ്പര്‍ കപ്പില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സിഎഫ് ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ഈജിപ്തിലെ അല്‍ അഹ്ലി, സിഎഎഫ് കോണ്‍ഫെഡറേഷന്‍ കപ്പ് ജേതാക്കളായ മൊറോക്കന്‍ ടീം ആര്‍എസ് ബെര്കാനെ എന്നീ ടീമുകളാണ് മല്‍സരത്തില്‍ ഏറ്റുമുട്ടുക. മെയ് 28ന് രാത്രി 7 മണിക്ക് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലാണ് മല്‍സരം.
സ്റ്റേഡിയം ശേഷിയുടെ 30 ശതമാനം പേര്‍ക്കായിരിക്കും അനുമതി. പൂര്‍ണമായും വാക്സിനെടുത്തവര്‍ക്കും 9 മാസത്തിനിടെ കോവിഡ് വന്ന് ഭേദമായവര്‍ക്കും മാത്രമായിരിക്കും പ്രവേശനം. 12 വയസ്സിന് താഴെയുള്ളവരെ അനുവദിക്കില്ല. സ്റ്റേഡിയത്തിനകത്ത് ഭക്ഷണ പാനീയങ്ങള്‍ പാടില്ല. മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം.
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്ബോളും(സിഎഎഫ്) സംയുക്തമായി തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് ടോട്ടല്‍ സിഎഎഫ് സൂപ്പര്‍ കപ്പ് ദോഹയില്‍ സംഘടിപ്പിക്കുന്നത്. ഇതിന് മുമ്പത്തെ രണ്ട് മല്‍സരങ്ങളില്‍ ഈജിപ്ഷന്‍ ടീം സമാലെക്, മൊറോക്കന്‍ ടീം രാജ കാസബ്ലാങ്ക എന്നിവയാണ് ജയിച്ചത്.
ALSO WATCH