Saturday, August 20, 2022
HomeNewsfeedടോക്കിയോ ഒളിംപിക്‌സില്‍ ഖത്തറിന് ആദ്യ സ്വര്‍ണം; ഫാരിസ് ഇബ്‌റാഹിമിന് ഒളിംപിക് റെക്കോഡ്

ടോക്കിയോ ഒളിംപിക്‌സില്‍ ഖത്തറിന് ആദ്യ സ്വര്‍ണം; ഫാരിസ് ഇബ്‌റാഹിമിന് ഒളിംപിക് റെക്കോഡ്

ദോഹ: ടോക്കിയോ ഒളിംപിക്‌സില്‍ ഫാരിസ് ഇബ്‌റാഹിമിലൂടെ ഖത്തറിന് ആദ്യ സ്വര്‍ണം. പുരുഷ വിഭാഗം 96 കിലോഗ്രാം ഭാരോദ്വഹന മല്‍സരത്തിലാണ് ഒളിംപിക് റെക്കോഡോടെ ഇബ്‌റാഹിം നേട്ടം കൊയ്തത്.

ആകെ 402 കിലോഗ്രാമാണ് ഇബ്‌റാഹിം ഉയര്‍ത്തിയത്. ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 225 കിലോഗ്രാമും സ്‌നാച്ചില്‍ 177 കിലോഗ്രാമും ഉയര്‍ത്തിയാണ് ഒളിംപിക് റെക്കോഡിട്ടത്.

Most Popular

Energy Casino Kod Promocji 2022