Wednesday, May 18, 2022
HomeGulfQatarഖത്തറില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോക കപ്പ് കൂറ്റന്‍ സ്‌ക്രീനില്‍ കാണാന്‍ ഡ്രൈവ് ഇന്‍ സിനിമ

ഖത്തറില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോക കപ്പ് കൂറ്റന്‍ സ്‌ക്രീനില്‍ കാണാന്‍ ഡ്രൈവ് ഇന്‍ സിനിമ

ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ വാഹനത്തില്‍ തന്നെയിരുന്ന് കൂറ്റന്‍ സ്‌ക്രീനില്‍ കാണാം. ഇതിനായി ഡ്രൈവ് ഇന്‍ സിനിമ സൗകര്യമൊരുക്കി. ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ലുസൈലിലെ ഡ്രൈവ് ഇന്‍ സിനിമാസില്‍ കളി കാണാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് സെമി ഫൈനല്‍ മല്‍സരങ്ങള്‍.

159 കാറുകള്‍ക്ക് ടിക്കറ്റ് നല്‍കും. 120 മുതല്‍ 150 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ഒരു കാറില്‍ 4 പേര്‍ക്ക് വരെ ഇരുന്ന് കളികാണാം. എല്ലാവരും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം. വാഹനങ്ങളുടെ സുഗമമായ പ്രവേശനം ഉറപ്പുവരുത്തുവാന്‍ കളി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഡ്രൈവ് ഇന്‍ സിനിമാസ് തുറക്കും. 18 വയസ്സിന് മുകളിലുള്ളവര്‍ക്കൊക്കെ ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് നിര്‍ബന്ധമാണ്. ഓരോ കാറിനും പാര്‍ക്കിംഗ് ഏരിയയില്‍ രണ്ട് കസേരകള്‍ അനുവദിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ALSO WATCH

Most Popular