Tuesday, September 27, 2022
HomeNewsfeedഷോപ്പ് ഖത്തറിന് ഇന്ന് തുടക്കം; ഇനി പ്രമോഷനുകളുടെ ഉല്‍സവ കാലം

ഷോപ്പ് ഖത്തറിന് ഇന്ന് തുടക്കം; ഇനി പ്രമോഷനുകളുടെ ഉല്‍സവ കാലം

ദോഹ: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലായ ഷോപ്പ് ഖത്തര്‍ 2021ന് ഇന്ന് തുടക്കം. ഖത്തറിലെ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലയില്‍ വമ്പന്‍ ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രമോഷനുകളും നല്‍കുന്ന ഷോപ്പ് ഖത്തര്‍ നിരവധി വിനോദ പരിപാടികള്‍ക്കും വേദിയാവും.

ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന മേള ഒക്ടോബര്‍ 10 വരെ തുടരും. ഹമദ് വിമാനത്താവളത്തിലെ ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, മുശൈരിബ് ഡൗണ്‍ഡൗണ്‍ ദോഹ, ദി പേള്‍ ഉള്‍പ്പെടെയുള്ള 15 ഓളം റീട്ടെയില്‍ പാര്‍ട്ണര്‍മാരും 60ലേറെ ഹോട്ടലുകളും മേളയുടെ ഭാഗമാവും.

മേളയിലുടനീളം നടക്കുന്ന പ്രതിവാര നറുക്കെടുപ്പുകളിലൂടെ 40 ലക്ഷം റിയാലിന്റെ കാറുകളും കാഷ് പ്രൈസുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 90 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള അവസരം കൂടിയാണിത്.

200 റിയാലിന് പര്‍ച്ചേസ് ചെയ്താല്‍ നറുക്കെടുപ്പിന്റെ ഭാഗമാവാം. ആദ്യ നറുക്കെടുപ്പ് സപ്തംബര്‍ 17ന് ഹയാത്ത് പ്ലാസ മാളില്‍ നടക്കും. രണ്ടുപേര്‍ക്ക് കാറുകള്‍, 10 പേര്‍ക്ക് കാഷ് പ്രൈസ്, മറ്റ് 30 സമ്മാനങ്ങള്‍ എന്നിവയാണ് നറുക്കെടുപ്പില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

നിരവധി വിനോദ പരിപാടികളും ഷോപ്പ് ഖത്തര്‍ 2021ന്റെ ഭാഗമായി നടക്കും. പ്രമുഖ അമേരിക്കന്‍ ഡിസൈനര്‍മാര്‍ നയിക്കുന്ന ഫാഷന്‍ ഷോ, അറിയപ്പെടുന്ന കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീത മേളകള്‍, ദോഹ ഡിസൈന്‍ ഡിസ്ട്രിക്ടില്‍ പോപ്പ് അപ് ഷോകള്‍, ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് ശില്‍പ്പശാലകള്‍, പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന മേക്കപ്പ് മാസ്റ്റര്‍ ക്ലാസുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Most Popular