ദോഹ: ഖത്തറില്‍ ഒക്ടോബറില്‍ നടക്കുന്ന ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. പട്ടിക പ്രഖ്യാപനത്തോടെ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
30 ഇലക്ടറല്‍ ജില്ലകളിലേക്ക് 28 സ്ത്രീകള്‍ ഉള്‍പ്പെടെ 284 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളതെന്ന് തിരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച പട്ടികയില്‍ പറയുന്നു. 45 അംഗം ശൂറ കൗണ്‍സിലില്‍ 30 പേരെയാണ് ജനകീയ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. 15 പേരെ അമീര്‍ നാമനിര്‍ദേശം ചെയ്യും.