ഖത്തറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ കാറില്‍ സഞ്ചരിച്ചാല്‍ 10,000 റിയാല്‍ പിഴയോ?

fine for more people in car in qatar

ദോഹ: കൂടുതല്‍ പേര്‍ കാറില്‍ സഞ്ചരിച്ചാല്‍ യാത്രക്കാരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് ഖത്തര്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി. അനുവദനീയമായതിലും കൂടുതല്‍ ആളുകളെ വാഹനത്തില്‍ കയറ്റിയാല്‍ 10,000 റിയാല്‍ പിഴ ഈടാക്കുമെന്ന പ്രചാരണം തെറ്റാണെന്ന് ട്രാഫിക് വിഭാഗം ട്വിറ്ററില്‍ വ്യക്തമാക്കി. ഇത്തരം വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സ്വകാര്യ കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടില്‍ കൂടുതല്‍ പേര്‍ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ റോഡുകളില്‍ പരിശോധന നടത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വ്യാജ സന്ദേശം പ്രചരിച്ചു തുടങ്ങിയത്.

Qatar General Directorate of Traffic said that the information circulated on social media about hefty fine for more number of passengers in a car is incorrect.