Wednesday, November 30, 2022
HomeNewsfeedഖത്തറില്‍ ചെറിയ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ജനുവരിയില്‍ തുടങ്ങും

ഖത്തറില്‍ ചെറിയ കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ജനുവരിയില്‍ തുടങ്ങും

ദോഹ: 5 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനൊരുങ്ങി ഖത്തര്‍. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ ആദ്യ ബാച്ച് ജനുവരിയില്‍ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചാല്‍ മുഴുവന്‍ രക്ഷിതാക്കളും അതിനായി മുന്നോട്ട് വരണമെന്ന് കുട്ടികളുടെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. മുഹമ്മദ് ജനാഹി ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഈ പ്രായത്തിലുള്ളവരാണ് 63 ശതമാനം കോവിഡ് വ്യാപനത്തിനു കാരണമാവുന്നതെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണ്. ചെറിയ ചില പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്നും ഡോ. മുഹമ്മദ് ജനാഹി പറഞ്ഞു.

മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നിലൊന്ന് ഡോസ് ആണ് കുട്ടികള്‍ക്ക് നല്‍കുക. 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 30 മൈക്രോഗ്രാം ഫൈസര്‍ വാക്‌സിന്‍ ആണ് നല്‍കുന്നത്. 5 മുതല്‍ 11 വയസ്സ് വരെ ഇത് 10 മൈക്രോഗ്രാം ആണ് നല്‍കുക. മൂന്നാഴ്ച്ചത്തെ ഇടവേളയില്‍ രണ്ടാം ഡോസ് നല്‍കും.
ALSO WATCH

Most Popular