കൊറോണ: ഖത്തറില്‍ ആദ്യമരണം; പുതുതായി 28 പേര്‍ക്കു കൂടി രോഗബാധ

corona death gulf

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരാള്‍ മരിച്ചതായി ആരോഗ്യവകുപ്പ്. 57 വയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്.

പുതുതായി 28 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 590 ആയി. രണ്ടുപേരുടെ രോഗം ഭേദമായിട്ടുണ്ട്. 45 പേര്‍ക്ക് ഇതിനകം രോഗം ഭേദമായി. മരിച്ച ബംഗ്ലാദേശി പൌരന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായി മന്ത്രാലയം അറിയിച്ചു. മരിച്ചയാള്‍ക്ക് നേരത്തേ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.

മാര്‍ച്ച് 16നാണ് ബംഗ്ലാദേശ് സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.