ദോഹ: ആസാദി കാ അമൃതമലോല്‍സവിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സംഘടിപ്പിച്ച പ്രഥമ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അലി ഇന്റര്‍നാഷണല്‍ ജേതാക്കളായി. സിറ്റി എക്‌സ്‌ചേഞ്ച് എഫ്.സി.യെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അലി ഇന്റര്‍നാഷണല്‍ ജേതാക്കളായത്. 11 ഗോളുകളോടെ ഒറിക്‌സ് കാസര്‍ക്കോടിന്റെ അൽഫാസാണ് ടോപ് സ്കോററായത്. ക്യൂഡിസിയുടെ ആശിഖായിരുന്നു മികച്ച ഗോള്‍ കീപ്പര്‍ . സിറ്റി എക്‌സ്‌ചേഞ്ചിന്റെ അഗിന്‍ മികച്ച ഡിഫണ്ടറായും അലി ഇന്റര്‍നാഷണലിന്റെ അജാന്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ കോര്‍ഡിനേറ്റിഗ് ഓഫീസറുമായ കാപ്റ്റന്‍ അട്‌ല മോഹന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ്, സിറ്റി എക്‌സ്‌ചേഞ്ച് ഓപറേഷന്‍സ് മാനേജര്‍ ശാനിബ് ശംസുദ്ധീന്‍ എന്നിവര്‍ ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു