ദോഹ: അല്‍ വക്‌റ, അല്‍ ഖോര്‍, അല്‍ റുവൈസ് തുറമുഖങ്ങളില്‍ നിശ്ചയിക്കപ്പെട്ട മാര്‍ക്കറ്റുകളില്‍ നിന്ന് മല്‍സ്യങ്ങള്‍ മൊത്തക്കച്ചടവക്കാര്‍ക്കും മല്‍സ്യക്കടക്കാര്‍ക്കും നേരിട്ട് നല്‍കും. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഉംസലാല്‍ മല്‍സ്യ മാര്‍ക്കറ്റിലെ ലേലം റദ്ദാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം.
നിശ്ചിത മാര്‍ക്കറ്റുകളില്‍ നിബന്ധനകള്‍ പാലിച്ച്‌കൊണ്ടാണ് മല്‍സ്യവില്‍പ്പന നടത്തുക. കിലോഗ്രാമിലായിരിക്കണം വില്‍പ്പന നടത്തേണ്ടത്. വില്‍പ്പനയ്ക്ക് മുമ്പ് മൃഗഡോക്ടര്‍മാര്‍ പരിശോധന നടത്തണം. വില്‍പ്പനയ്ക്കുള്ള മല്‍സ്യങ്ങള്‍ റഫ്രിജറേറ്റകളില്‍ സൂക്ഷിക്കണമെന്നും നിബന്ധനയില്‍ പറയുന്നു.