Sunday, October 24, 2021
HomeNewsfeedഖത്തറില്‍ 5 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 981 പേര്‍ക്ക് രോഗബാധ

ഖത്തറില്‍ 5 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; ഇന്ന് 981 പേര്‍ക്ക് രോഗബാധ

ദോഹ:  ഖത്തറില്‍ ഇന്ന് 981 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 593 പേര്‍ രോഗമുക്തി നേടി. 731 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 250 പേര്‍. ഇതോടെ നിലവില്‍ രാജ്യത്ത് രോഗബാധയുള്ളവരുടെ എണ്ണം 20,852 ആയി.

രാജ്യത്ത് ഇന്ന് അഞ്ചുപേര്‍ കൂടി കോവിഡ് മൂലം മരിച്ചു. 38, 51, 69, 75, 95 വയസ്സുള്ളവരാണ് മരിച്ചത്. ആകെ മരണം 340. രാജ്യത്ത് ഇതുവരെ 170,787 പേര്‍ രോഗമുക്തി നേടി. 191,979 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 208 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1725 പേരാണ് വിവിധ ആശുപത്രികളിലുള്ളത്.
ALSO WATCH

 

 

 

Most Popular