ദോഹ: ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല ആല്‍സൗദ് എന്നിവര്‍ കൂടിക്കാഴ്ച്ച നടത്തി. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76ാം സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. ഉഭയകക്ഷി സഹകരണം, മേഖലാ, അന്തര്‍ദേശീയ വിഷയങ്ങള്‍, സംയുക്ത താല്‍പര്യമുള്ള മറ്റ് കാര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായി.