Monday, December 5, 2022
HomeNewsfeedലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഫോക്കസ് മെഡിക്കല്‍ സെന്റര്‍

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഫോക്കസ് മെഡിക്കല്‍ സെന്റര്‍

ദോഹ: നവംമ്പര്‍ 14 ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി വന്‍ നിരക്കിളവുകള്‍ പ്രഖ്യാപിച്ച് ഫോക്കസ് മെഡിക്കല്‍ സെന്റര്‍. ബ്ലഡ് ഷുഗര്‍, ലിപിഡ് പ്രൊഫൈല്‍, ലിവര്‍ ഫങ്ഷന്‍, കിഡ്‌നി ഫങ്ഷന്‍ തുടങ്ങി 9 ഇനം പരിശോധനകളടങ്ങുന്ന മെഡിക്കല്‍ സ്‌ക്രീനിങ്ങിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.

600 റിയാലിന്റെ എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് പാക്കേജ് 75 റിയാലിനും 315 റിയാലിന്റെ ഹെല്‍ത്ത് സ്‌ക്രീനിംഗ് പാക്കേജ് 49 റിയാലിനും പ്രത്യേക ഓഫറിലൂടെ ലഭ്യമാവും. ഇതിന് പുറമെ സൗജന്യ കണ്‍സള്‍ട്ടേഷനും മെഡിക്കല്‍ സെന്റര്‍ ഒരുക്കുന്നുണ്ട്.

പ്രമേഹം പോലെയുള്ള ജീവിത ശൈലീ രോഗങ്ങളെ ചെറുത്ത് തോല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു ക്യാമ്പയിനുമായി രംഗത്തു വന്നിട്ടുള്ളതെന്ന് ഫോക്കസ് മെഡിക്കല്‍ സെന്റര്‍ അറിയിച്ചു. വ്യായാമവും ആരോഗ്യകരമായ ഭക്ഷണ രീതിക്കും പുറമെ കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനയും ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് ഫോക്കസ് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു. പരിമിത കാലത്തേക്കാണ് മെഡിക്കല്‍ സെന്റര്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 44289555, 70494670 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

Most Popular