ദോഹ: ഒരു വര്‍ഷത്തേക്ക് ആവശ്യമായ ഭക്ഷ്യശേഖരം ഖത്തറിലുണ്ടെന്ന് വാണിജ്യവ്യസായ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി. ഖത്തറിന്റെ ഇറക്കുമതി നയം പഴയതുപോലെ തുടരും. ഉപഭോക്താക്കള്‍ക്ക് ആവശ്യമായത്ര ഭക്ഷ്യവസ്തുക്കള്‍ വിതരണക്കാരും റീട്ടെയിലര്‍മാരും പ്രാദേശിക നിര്‍മാതാക്കളും നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് വിലയിരുത്താന്‍ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ ഉല്‍പന്നങ്ങളും ലഭ്യമാണ്. രാജ്യത്തെ വിപണിയിലുള്ള സ്റ്റോക്ക് സര്‍ക്കാര്‍ കൃത്യമായി വിലയിരുത്തുന്നുണ്ട്. വിതരണക്കാരുമായി സഹകരിച്ച് ആവശ്യമായ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ തുടര്‍ന്നുള്ള പ്രതിസന്ധി മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാവുമെന്നും അല്‍ കുവാരി മുന്നറിയിപ്പ് നല്‍കി.
Food commodities’ stock enough for more than a year: Minister