ദോഹ: മുഖൈനിസ് ക്വാറന്റീനില്‍ പുറത്തുനിന്നുള്ള ഭക്ഷ്യ വസ്തുക്കള്‍, മദ്യം, പുകയില എന്നിവയ്ക്ക് വിലക്ക്. ഇതോടെ നാട്ടില്‍ നിന്ന് വരുമ്പോള്‍ കൊണ്ടുവരുന്ന പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ ക്വാറന്റീനിലേക്ക് കൊണ്ടുപോവാന്‍ പറ്റാതാവും. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
പാചകം ചെയ്ത ഭക്ഷണം, മദ്യം, പുകയില എന്നിവ അനുവദനീയമല്ലെന്ന് അറിയിച്ചുകൊണ്ട് മുഖൈനിസില്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. മുഖൈനിസില്‍ എത്തുന്നവരുടെ ബാഗുകള്‍ അഴിച്ചു പരിശോധിച്ച് ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുന്നതായി അനുഭവസ്ഥര്‍ അറിയിച്ചു. അച്ചാര്‍ ഉള്‍പ്പെടെയുള്ളവ ഇങ്ങിനെ ഒഴിവാക്കുന്നുണ്ട്. അതേസമയം, ഹോട്ടല്‍ ക്വാറന്റീനിലേക്ക് വരുന്നവര്‍ക്ക് വിലക്ക് ബാധകമല്ലെന്നാണ് അറിയുന്നത്.