ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കേന്ദ്ര ഭക്ഷ്യ ലബോറട്ടറികളുമായി ബന്ധപ്പെട്ട് ഹമദ് തുറമുഖത്ത് ആരംഭിച്ച ഭക്ഷ്യ സുരക്ഷാ ലാബ് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനന്‍ മുഹമ്മദ് അല്‍ കുവാരിയും, ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈതിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പ്രാദേശിക വിപണിയില്‍ ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സഹായകമാകുന്ന തരത്തില്‍ ഫലങ്ങളുടെ കൃത്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര അംഗീകാരമുള്ള വിശകലന തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ലാബ് പ്രവര്‍ത്തിക്കുക
ലാബില്‍ പത്ത് ടെസ്റ്റ് സെന്ററുകളും രാസവസ്തുക്കളുടെ ഒരു സ്റ്റോറും ഉള്‍പ്പെടുന്നു. കീടനാശിനികളുടെ അംശം കണ്ടെത്തുന്നതിന് കെമിക്കല്‍ അനാലിസിസ് യൂനിറ്റ്, മൈക്രോബയോളജിക്കല്‍ ആന്റ് മോളിക്യൂലാര്‍ ബയോളജി യൂനിറ്റ് എന്നീ രണ്ട് അനാലിസിസ് യൂനിറ്റുകളാണ് ലാബിലുള്ളത്. ആദ്യഘട്ടത്തില്‍ തന്നെ 423 കീടനാശിനികളുടെ സാന്നിധ്യം തിരിച്ചറിയാന്‍ ഇവിടത്തെ പരിശോധനയില്‍ സാധിക്കും.
ALSO WATCH