കൊറോണയുമായി ബന്ധപ്പെട്ട സഹായത്തിന് വിളിക്കേണ്ടത് 16000 എന്ന നമ്പറില്‍; ഭൂരിഭാഗവും വിളിക്കുന്നത് 999ല്‍

HMC Corona Hellp line

ദോഹ: കൊറോണ വൈറസ് ബാധയുമായ ബന്ധപ്പെട്ട സഹായത്തിന് വിളിക്കേണ്ടത് 16000 എന്ന നമ്പറിലാണെന്ന് ഓര്‍മിപ്പിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. 999 എന്ന എമര്‍ജന്‍സി സര്‍വീസ് നമ്പറിലേക്ക് തെറ്റായി നൂറുകണക്കിന് കോളുകള്‍ ദിവസേന ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ ഓര്‍മപ്പെടുത്തല്‍.

കോവിഡ 19മായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കേണ്ടത് 16000 എന്ന നമ്പറില്‍ വിളിച്ചാണെന്ന് എച്ച്എംസി ഓര്‍മിപ്പിച്ചു.

999 എന്ന നമ്പര്‍ അടിയന്തര വൈദ്യസഹായത്തിനു വേണ്ടിയുള്ളതാണ്. അടിയന്തരമായി എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റിലേക്ക് മാറ്റേണ്ടവരാണ് ഈ നമ്പറില്‍ വിളിക്കേണ്ടത്.

For Covid-19 help, call 16000 not 999: HMC