Friday, October 7, 2022
HomeNewsfeedഖത്തറില്‍ ഫോര്‍മുല വണ്‍ കാറോട്ട മല്‍സരം; ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍

ഖത്തറില്‍ ഫോര്‍മുല വണ്‍ കാറോട്ട മല്‍സരം; ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍

ദോഹ: നവംബറില്‍ ഖത്തറില്‍(Qatar) നടക്കുന്ന ഫോര്‍മുല വണ്‍(Formula 1) കാറോട്ട മത്സരം കാണാനുള്ള ടിക്കറ്റ് വില്‍പന(ticket sale) നാളെ തുടങ്ങും. ലുസൈല്‍ സര്‍ക്യൂട്ട് സ്പോര്‍ട്സ് ക്ലബിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ടിക്കറ്റുകള്‍ ലഭിക്കും.

നവംബര്‍ 19 മുതല്‍ 21 വരെ ലുസൈല്‍ രാജ്യാന്തര സര്‍ക്യൂട്ടില്‍ നടക്കുന്ന ഫോര്‍മുല വണ്‍ മത്സരത്തിലേക്ക് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. 12 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ നിര്‍ബന്ധമാണ്. മത്സരം തുടങ്ങുന്ന ദിവസത്തിന്റെ 14 ദിവസം മുമ്പ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തവരായിരിക്കണം.

സോണ്‍-എ (സെന്‍ട്രല്‍), സോണ്‍-ബി (നോര്‍ത്ത്), സോണ്‍-സി (സൗത്ത്) എന്നിങ്ങനെ 3 സോണുകളായാണ് കാണികള്‍ക്കുളള ഗ്രാന്‍ഡ് സ്റ്റാന്‍ഡ് തിരിച്ചിരിക്കുന്നത്. സോണ്‍-എയില്‍ 3 ദിവസത്തെ മത്സരം കാണാന്‍ 2,000 റിയാല്‍ ആണ് നിരക്ക്.

സോണ്‍-ബി, സോണ്‍-സി എന്നിവിടങ്ങളില്‍ 3 ദിവസത്തേക്ക് ഒരാള്‍ക്ക് 1,000 റിയാല്‍ വീതം നല്‍കണം. ഇനി സര്‍ക്യൂട്ടിലെ മികച്ച ഇടങ്ങളിലൊന്നായ ലുസൈല്‍ ക്ലബ് ഗ്രാന്‍ഡ് സ്റ്റാന്‍ഡിലിരുന്ന് മത്സരം കാണാന്‍ 2,000 റിയാല്‍ നല്‍കണം. ടിക്കറ്റ് ഉടമകള്‍ക്ക് ഫാന്‍ സോണ്‍, ഫുഡ് കോര്‍ട്ട് എന്നിവിടങ്ങളിലെല്ലാം പ്രവേശിക്കാം.

മത്സരം നടക്കുന്ന 3 ദിവസങ്ങളിലും ലുസൈല്‍ മെട്രോ സ്റ്റേഷനും ലുസൈല്‍ സര്‍ക്യൂട്ട് സ്പോര്‍ട്സ് ക്ലബിനും ഇടയില്‍ കോംപ്ലിമെന്ററി ഷട്ടില്‍ സര്‍വീസും ലഭിക്കും. ടാക്സി സേവനവും സൗജന്യ പാര്‍ക്കിങും ലഭിക്കും.

ഇതാദ്യമായാണ് ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന് ഖത്തര്‍ വേദിയാകുന്നത്. https://www.circuitlosail.com/ എന്ന വെബ്‌സൈറ്റ് മുഖേനയോ LCSC എന്ന ആപ്പ് മുഖേനയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
ALSO WATCH

Most Popular