ദോഹ: ഖത്തറില്‍ നിന്ന് സ്വര്‍ണം പൊടിരൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച നാല് ഏഷ്യക്കാരെ അല്‍ ശമാല്‍ സെക്യൂരിറ്റി ഡിപാര്‍ട്ട്മെന്റ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആദ്യം ഒരാളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.
ഇവരില്‍ നിന്ന് സ്വര്‍ണ ബിസ്കറ്റുകളും ഇവ പൊടിയാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി. സ്വര്‍ണം വാങ്ങിയ ബില്ല് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.