ദോഹ: പൊതുസ്ഥലത്ത് ഒത്തുകൂടരുതെന്ന നിബന്ധന ലംഘിച്ച നാല് പേര്‍ അറസ്റ്റിലായതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അല്‍ മറൂണ ബീച്ചില്‍ ഉല്ലസിക്കുന്ന നാലുപേരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി.
നാലുപേരെയും വീഡിയോ എടുത്തയാളെയും പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി. സ്വന്തത്തിന്റെയും മറ്റുള്ളവരുടെയും സുരക്ഷ പരിഗണിച്ച് കൊറോണവ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.