ഖത്തറില്‍ പോലിസ് വേഷത്തില്‍ പണം തട്ടിയ നാല് പേര്‍ അറസ്റ്റില്‍

four asians arrested in qatar

ദോഹ: പോലിസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ നാലംഗ സംഘത്തെ ദോഹയില്‍ അറസ്റ്റ് ചെയ്തു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. നജ്മ, ഓള്‍ഡ് എയര്‍പോര്‍ട്ട് പ്രദേശത്ത് നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.