ഖത്തറില്‍ സൗജന്യ പകര്‍ച്ചപ്പനി കുത്തിവയ്പ്പ് നാളെ മുതല്‍; കോവിഡ് സാഹചര്യത്തില്‍ പ്രാധാന്യമേറെ

Free flu vaccine in Qatar

ദോഹ:ഖത്തറില്‍ പകര്‍ച്ചപ്പനിക്കെതിരായ കുത്തിവയ്പ്പ് കാംപയിന്റെ ഉദ്ഘാടനം ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ നടന്നു. പൊതുജനാരോഗ്യ മന്ത്രാലയവും പ്രൈമറി ഹെല്‍ത്ത് കോര്‍പറേഷനും സംയുക്തമായാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. ഖത്തറിലെ മുഴുവന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററുകളിലും 40 സ്വകാര്യ, അര്‍ധ സര്‍ക്കാര്‍ കേന്ദ്രങ്ങളിലും നാളെ മുതല്‍ സൗജന്യമായി കുത്തിവയ്പ്പ് ലഭ്യമാവും. ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഈ വാക്‌സിന്‍ സുരക്ഷിതമായി എടുക്കാവുന്നതാണ്.

2021 മാര്‍ച്ച് വരെ നീളുന്ന കാംപയ്‌നില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കും. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ പകര്‍ച്ചപ്പനി കുത്തിവയ്പ്പിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്ന് കോവിഡ് ദേശീയ ആരോഗ്യ തന്ത്ര സമിതി അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. കോവിഡിനും പകര്‍ച്ചപ്പനിക്കും ഒരേ ലക്ഷണമാണ്. രണ്ടും ഒരേ സമയത്ത് ബാധിച്ചാല്‍ ആരോഗ്യ സ്ഥിതി ഗുരുതരമാവാന്‍ ഇടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Free flu vaccine in Qatar for all from tomorrow