Monday, October 25, 2021
HomeNewsfeedഅമീര്‍ കപ്പ് ഫൈനലിന് സ്റ്റേഡിയം നിറയെ കാണികള്‍; 12 വയസ്സിന് താഴെയുള്ളവര്‍ക്ക് റാപിഡ് ടെസ്റ്റ്

അമീര്‍ കപ്പ് ഫൈനലിന് സ്റ്റേഡിയം നിറയെ കാണികള്‍; 12 വയസ്സിന് താഴെയുള്ളവര്‍ക്ക് റാപിഡ് ടെസ്റ്റ്

ദോഹ: അമീര്‍ കപ്പ് ഫൈനല്‍(Amir cup final) മല്‍സരം കാണുന്നതിന് അല്‍ തുമാമ സ്റ്റേഡിയത്തിലേക്ക്(Al Thumama stadium) 100 ശതമാനം കാണികളെ പ്രവേശിപ്പിക്കും. 40,000 സീറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. ഇതോടെ കോവിഡിന് ശേഷം 100 ശതമാനം കാണികളോട് കൂടി നടക്കുന്ന ആദ്യ മല്‍സരമായി ഇത് മാറും.

12 വയസ്സിന് മുകളിലുള്ളവര്‍ മുഴുവന്‍ വാക്‌സിനെടുത്തതിന്റെ തെളിവ് കാണിക്കണമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പ്രതിനിധി റാഷിദ് അല്‍ ഖാത്തര്‍ പറഞ്ഞു. 12 വയസ്സിന് താഴെയുള്ളവര്‍ 24 മണിക്കൂറിനുള്ളില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും. കളി നടക്കുന്ന സമയം മുഴുവന്‍ മാസ്‌ക്ക് ധരിക്കണം.

http://tickets.qfa.qa എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഫാന്‍ ഐഡിക്ക് വേണ്ടി https://ac21.qa/home എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫൈനല്‍ നടക്കുന്ന ഒക്ടോബര്‍ 22ന് തുമാമ സ്‌റ്റേഡിയത്തിന് അകത്ത് പ്രവേശിക്കണമെങ്കില്‍ ഈ ഫാന്‍ ഐഡി ഹാജരാക്കണം. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കുള്ള ഫാന്‍ ഐഡി ക്യുഎന്‍സിസിയില്‍ നിന്ന് ഇന്നലെ മുതല്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

റോഡുകള്‍ അടക്കും
ഫൈനലിനോട് അനുബന്ധിച്ച് തുമാമ സ്റ്റേഡിയത്തിന് സമീപമുള്ള റോഡുകള്‍ അടച്ചിടും. രണ്ടു ഘട്ടങ്ങളായാണ് റോഡ് അടക്കുക. ഒക്ടോബര്‍ 15ന് പുലര്‍ച്ചെ 2 മുതല്‍ 16ന് പുലര്‍ച്ചെ 2 വരെ ആണ് ആദ്യം അടക്കുക. 20ന് വൈകീട്ട് 4 മുതല്‍ 22ന് രാത്രി 11.59 വരെയാണ് രണ്ടാമത് അടക്കുക.

Most Popular