Thursday, January 27, 2022
HomeNewsfeedഇന്റര്‍പോളിന്റെ ഓപറേഷന്‍ തണ്ടര്‍; ഖത്തറിലേക്ക് വന്യമൃഗങ്ങളെയും മൃഗത്തോലും കടത്താനുള്ള ശ്രമങ്ങള്‍ പിടികൂടി

ഇന്റര്‍പോളിന്റെ ഓപറേഷന്‍ തണ്ടര്‍; ഖത്തറിലേക്ക് വന്യമൃഗങ്ങളെയും മൃഗത്തോലും കടത്താനുള്ള ശ്രമങ്ങള്‍ പിടികൂടി

ദോഹ: വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷും ഇന്റര്‍പോളും സംയുക്തമായി നടത്തുന്ന ഓപറേഷന്‍ തണ്ടര്‍ 2021ന്റെ ഭാഗമായി ഖത്തര്‍ കസ്റ്റംസും. ഖത്തറിലേക്ക് വന്യമൃഗങ്ങളെയും മൃഗത്തോലും കള്ളക്കടത്ത് നടത്താനുള്ള നിരവധി ശ്രമങ്ങളാണ് ഇതിലൂടെ പിടികൂടിയത്.

ഒക്ടോബറില്‍ നടത്തിയ ഓപറേഷനില്‍ വിവിധ രാജ്യങ്ങളിലായി നൂറുകണക്കിന് പേര്‍ പിടിയിലായി. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ കള്ളക്കടത്ത് നടത്തുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പിടികൂടിയത്.

118 രാജ്യങ്ങളിലെ കസ്റ്റംസ്, പോലിസ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ്, വനപാലകര്‍ തുടങ്ങിവര്‍ ഓപറേഷന്റെ ഭാഗമായി. 2017ല്‍ ആരംഭിച്ച ദൗത്യത്തില്‍ ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുത്തത്.

വംശനാശ ഭീഷണി നേരിടുന്ന ഹുബാറ ബസ്റ്റാര്‍ഡ്‌സ് ഉള്‍പ്പെടെയുള്ള പക്ഷികളെ ഖത്തര്‍ കസ്റ്റംസ് പിടികൂടി. ഷിപ്പിങ് പെട്ടികള്‍ക്ക് അകത്താണ് ഇവയെ കണ്ടെത്തിയത്. അറേബ്യന്‍ ചെന്നായ, കടുവ തുടങ്ങിയവയും പിടിയിലായി. പുള്ളിപ്പുലിയുടെ തോലും ഖത്തറിലേക്ക് കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ചിരുന്നു.
ALSO WATCH

Most Popular