അരിസോണ: കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ സെമി പ്രവേശനം തേടി നാളെ ടീം ഖത്തര്‍ കളത്തിലിറങ്ങും. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ എല്‍ സാല്വദോറിനെതിരേയാണ് ഏഷ്യന്‍ ചാമ്പ്യന്മാരുടെ പോരാട്ടം.
ഗോള്‍ഡ് കപ്പില്‍ ആദ്യമായി മല്‍സരത്തിനിറങ്ങിയ ഖത്തര്‍ ഗ്രൂപ്പ് സ്റ്റേജില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഗ്രനേഡ(4-0)യെയും ഹോണ്ടുറാസിനെയും(2-0) തോല്‍പ്പിച്ച ഖത്തര്‍ പനാമയ്ക്കെതിരേ 3-3 സമനിലയില്‍ പിരിയുകയായിരുന്നു.
കോച്ച് ഫെലിക്സ് സാഞ്ചസിന്റെ കീഴില്‍ കളിക്കുന്ന മറൂണുകള് ഈ വര്‍ഷം ഒരു പരാജയം പോലും അറഞ്ഞിട്ടില്ല. ജൂലൈ 4ന് ക്രൊയേഷ്യയില്‍ നടന്ന പരിശീലന മല്രസത്തില് എല്‍ സാല്‍വദോറിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് ഖത്തര്‍ നാളെ ഇറങ്ങുന്നത്. അരിസോണ ഗ്ലെന്‍ഡേലിലെ സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം പുലര്‍ച്ചെ 2.30ന് ആണ് മല്‍സരം.