Friday, January 28, 2022
HomeNewsfeedഖത്തര്‍ ദേശീയദിനം ആഘോഷമാക്കി ഗൂഗിള്‍ ഡൂഡില്‍

ഖത്തര്‍ ദേശീയദിനം ആഘോഷമാക്കി ഗൂഗിള്‍ ഡൂഡില്‍

ദോഹ: ഖത്തര്‍ ദേശീയ ദിനത്തില്‍ ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ പുറത്തിറക്കി. വഞ്ചികള്‍ക്കു മുകളില്‍ നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ചലിക്കുന്ന ഖത്തര്‍ പതാകയാണ് ഗൂഗിള്‍ ഡൂഡിലില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ദേശീയ ഐക്യത്തിന്റെ 143 വര്‍ഷങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് ഡൂഡില്‍ ഇന്ന് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നു എന്നാണ് ഡൂഡില്‍ പേജിലെ വരികള്‍. ഖത്തര്‍ ദേശീയ പതാകയെക്കുറിച്ചും ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ നാഷനല്‍ ലൈബ്രറി സംഘടിപ്പിക്കുന്ന പരിപാടികളെക്കുറിച്ചും ഇതില്‍ വിവരിക്കുന്നുണ്ട്.

Most Popular