Wednesday, December 1, 2021
HomeGulfQatarഖത്തറിന് ദേശീയ ദിനാശംസകള്‍ നേര്‍ന്ന് ഗൂഗിളും

ഖത്തറിന് ദേശീയ ദിനാശംസകള്‍ നേര്‍ന്ന് ഗൂഗിളും

ദോഹ: ഖത്തർ ദേശീയദിനാഘോഷത്തിൽ പങ്ക് ചേർന്ന് ഗൂഗിളും. ഗൂഗിളിന്റെ സേർച്ച് ബാറിനു മുകളിൽ ഖത്തർ പതാകയുടെ ഡൂഡിൽ നൽകിയാണ് ഗൂഗിൾ ഖത്തറിന് ആശംസകൾ നേർന്നത്. ഖത്തർ സ്വാതന്ത്രം പ്രഖ്യാപിച്ച 1971-ൽ അംഗീകരിച്ച ദേശീയ പതാകയിലെ നിറങ്ങളായ മെറൂൺ, വെള്ള നിറങ്ങളാണ് ഡൂഡിലിൽ ചിത്രീകരിച്ചിരിക്കുന്നത്. മെറൂൺ നിറം ”ഖത്തർ മെറൂൺ” എന്ന് വിളിക്കപ്പെടുന്നു, ഇത് നൂറ്റാണ്ടുകളായി അതായത് വെങ്കലയുഗം മുതലുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നുവെന്ന് ഗൂഗിൾ വിശദീകരിച്ചു.

‘അറബ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും ഏകീകരണത്തെയും അനുസ്മരിപ്പിക്കുന്ന വാർഷിക പൊതു അവധി ദിനമായ ഖത്തറിന്റെ ദേശീയ ദിനം ഇന്നത്തെ ഗൂഗിളിൽ ഡൂഡിലും ആഘോഷിക്കുന്നു’എന്ന് ഡൂഡിൽ പേജിൽ കുറിച്ചു.

Most Popular