ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ 20 ശതമാനം പേര്‍ മാത്രം ജോലി ചെയ്യും

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിക്കാരുടെ എണ്ണം ചുരുക്കാന്‍ മന്ത്രിസഭാ സമിതിയുടെ തീരുമാനം. മൊത്തം ജീവനക്കാരുടെ 20 ശതമാനം ഓഫിസുകളില്‍ ജോലി ചെയ്യാനും ബാക്കിയുള്ളവര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാനുമാണ് തീരുമാനം.

മാര്‍ച്ച് 22 മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് പ്രാഥമിക ഘട്ടത്തില്‍ തീരുമാനം നടപ്പിലാക്കുക. എന്നാല്‍, സൈന്യം, സുരക്ഷ, ആരോഗ്യ മേഖലകള്‍ക്ക് ഈ തീരുമാനം ബാധകമല്ല.

കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. എന്നാല്‍, ഇത് സര്‍ക്കാര്‍ സേവനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.